Kerala
'ചതിയുടെ പത്മവ്യൂഹം'; പുതിയ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷിന്റെ പുസ്തകമെത്തുന്നു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്റെ കഴുത്തില്‍ താലി കെട്ടിയെന്നും പുസ്തകത്തിലുണ്ട്
കോഴിക്കോട് | സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും. ചതിയുടെ പത്മവ്യൂഹം എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. തൃശൂര്‍ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ കോടതിയില്‍ പറഞ്ഞതും പറയാത്തതുമായിട്ടുള്ള കാര്യങ്ങളൊക്കെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈയില്‍ വച്ച് തന്റെ കഴുത്തില്‍ താലി കെട്ടിയെന്നും പുസ്തകത്തിലുണ്ട്. ഒപ്പം തന്നെ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി കെടി ജലീല്‍, നളിനി നെറ്റോ, സിഎം രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെയൊക്കെ പുസ്തകത്തില്‍ ആരോപണമുണ്ട്. തുടര്‍ഭരണം ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല എന്ന തരത്തില്‍ ശബ്ദ സന്ദേശം പുറത്തുവിട്ടതെന്നും പുസ്തകത്തില്‍ പറയുന്നു.