Connect with us

VD SATHEESHAN

'പിന്നെ ആർക്ക് വേണ്ടിയാണ് സ്വന്തം ബേങ്കെന്ന് കൊട്ടിഘോഷിച്ചത്?'

'ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബേങ്കിൻ്റെ നടപടി എന്തൊരു ക്രൂരതയാണ്.'

Published

|

Last Updated

മാതാപിതാക്കൾ ഇല്ലാത്തപ്പോൾ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സർക്കാറിൻ്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലുമെന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണില്ലാത്ത ഈ ക്രൂരത കാട്ടിയത് സ്വകാര്യ ബേങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിൻ്റെ സ്വന്തം ബേങ്കെന്ന് സർക്കാർ അഭിമാനം കൊള്ളുന്ന കേരള ബേങ്കാണ്. ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബേങ്കിൻ്റെ നടപടി എന്തൊരു ക്രൂരതയാണ്. പാവങ്ങളോട് പോലും ഒരിറ്റ് മനുഷ്യത്വം കാട്ടാൻ പറ്റില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് സ്വന്തം ബാങ്കെന്ന് കൊട്ടിഘോഷിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ഹൃദ്രോഗ ബാധിതനായ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, പറക്കമുറ്റാത്ത രണ്ട് പെൺമക്കളെ പെരുവഴിയിലേക്ക് ഇറക്കിവിട്ട ബാങ്കിൻ്റെ നടപടി എന്തൊരു ക്രൂരതയാണ്. കണ്ണില്ലാത്ത ഈ ക്രൂരത കാട്ടിയത് സ്വകാര്യ ബാങ്കുകളോ വട്ടിപ്പലിശക്കാരോ അല്ല. കേരളത്തിൻ്റെ സ്വന്തം ബാങ്കെന്ന് സർക്കാർ അഭിമാനം കൊള്ളുന്ന കേരള ബാങ്കാണ്. പാവങ്ങളോട് പോലും ഒരിറ്റ് മനുഷ്യത്വം കാട്ടാൻ പറ്റില്ലെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് സ്വന്തം ബാങ്കെന്ന് കൊട്ടിഘോഷിച്ചത്. മാതാപിതാക്കൾ ഇല്ലാത്തപ്പോൾ വീട് ജപ്തി ചെയ്ത് കുഞ്ഞ് മക്കളെ ഇറക്കി വിടുന്നതാണോ ഈ സർക്കാരിൻ്റെ സ്ത്രീ സുരക്ഷയും പാവങ്ങളോടുള്ള കരുതലും.

ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ നിസഹായരായി പോയ ഒരു കുടുംബത്തിന്, ആ പെൺമക്കൾക്ക് തണലായി മാറിയ മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ മനുഷ്യത്വത്തിൻ്റെ പ്രതീകമാണ്. അതാണ് ഈ സർക്കാരിനും സർക്കാരിൻ്റെ സ്വന്തം ബാങ്കിനും ഇല്ലാതെ പോയതും. കുടുംബത്തിൻ്റെ വായ്പാ ബധ്യത ഏറ്റെടുത്ത എം.എൽ.എയെ അഭിനന്ദിക്കുന്നു.

തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസാന്നെന്ന ധാർഷ്ട്യമാണ് ഈ തീവ്ര വലതുപക്ഷ സർക്കാർ ഓരോ കാര്യങ്ങളിലും സ്വീകരിക്കുന്നത്. സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾ കോൺഗ്രസോ യു.ഡി.എഫോ അനുവദിക്കില്ല.

 

Latest