Connect with us

Kerala

'രേഖകള്‍ ഉണ്ട്, മുനമ്പം വഖ്ഫ് ഭൂമി തന്നെ'; സതീശന്റെ നിലപാടിനെ തള്ളി ഇ ടി മുഹമ്മദ് ബഷീറും

പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖ്ഫ് ഭൂമിയല്ലെന്നത് ശരിയല്ല. വഖ്ഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹരിക്കണം.

Published

|

Last Updated

മലപ്പുറം | മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ തള്ളി മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും. വഖ്ഫിന്റെ രേഖകള്‍ ഉണ്ടെന്നും അതില്‍ തര്‍ക്കമില്ലെന്നും ഇ ടി പറഞ്ഞു.

പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖ്ഫ് ഭൂമിയല്ലെന്നത് ശരിയല്ല. വഖ്ഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹരിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ തള്ളി നേരത്തെ ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയും രംഗത്തെത്തിയിരുന്നു. മുനമ്പം വഖ്ഫ് ഭൂമിയാണെന്ന നിലപാട് ഷാജി ആവര്‍ത്തിച്ചു. സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്. കേവലം ഭൂമി പ്രശ്നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളെന്നും ഷാജി ചോദിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയായിരുന്നു ഷാജിയുടെ പ്രസ്താവന.

 

 

Latest