Connect with us

Ongoing News

'മൃഗകാഷ്‌ടവും മൂത്രവും വെട്ടി വിഴുങ്ങുന്നതിനേക്കാൾ അന്ധമായതൊന്നും ഇതിലില്ല'

മത വിശ്വാസങ്ങളെ വിമർശിക്കുന്ന പണി സുരേന്ദ്രൻ സാർ തുടങ്ങുകയാണെങ്കിൽ കൊട്ടക്കണക്കിനുണ്ട് സാറെ കൊട്ടിത്തരാൻ.

Published

|

Last Updated

ബി ജെ പി നേതാവ് സുരേന്ദ്രൻ, ഒരു സയ്യിദ് ഭക്ഷണപ്പാത്രത്തിലേക് വിശുദ്ധ ഖുർആൻ ജപിച്ചു ഊതുന്ന ചിത്രമിട്ടുകൊണ്ട് ഈ അന്ധവിശ്വാസത്തിനെതിരെ ശബ്ദിക്കാൻ ആരുമില്ലേ എന്നുചോദിക്കുന്ന പോസ്റ്റിട്ടതു കണ്ടു. മത വിശ്വാസങ്ങളെ വിമർശിക്കുന്ന പണി സുരേന്ദ്രൻ സാർ തുടങ്ങുകയാണെങ്കിൽ കൊട്ടക്കണക്കിനുണ്ട് സാറെ കൊട്ടിത്തരാൻ.

ഇവിടെ എന്താ സംഭവിച്ചത്? ഒരു മനുഷ്യന്റെ ശ്വാസം ഭക്ഷണ പാത്രത്തിൽ ആയി എന്നതല്ലേ. ഇതൊരു മഹാപാതകമാണോ?. മൃഗകാഷ്‌ടവും, മൂത്രവും നേരിട്ട് വെട്ടി വിഴുങ്ങുകയും മോന്തികുടിക്കുകയും ചെയ്യുന്നതിനേക്കാൾ അന്ധമായതൊന്നും ഇതിലില്ല. ബാക്കി ഞാൻ പറയുന്നില്ല.