Kerala
'തന്നെ എതിര്‍ക്കാനെങ്കിലും ഒരുമിച്ചല്ലോ'; പാര്‍ട്ടിയെ വീണ്ടും കുത്തി തരൂര്‍
തന്റെ നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ല. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റിവായിരുന്നു.

തിരുവനന്തപുരം | തന്റെ നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയത്.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റിവായിരുന്നു. കൂടിക്കാഴ്ചയില്‍ പല വിഷയങ്ങളും ചര്‍ച്ചയായി. പക്ഷെ പുറത്തു പറയില്ല.
ആരെ കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞു. തന്നെ എതിര്‍ക്കാനെങ്കിലും കോണ്‍ഗ്രസ്സുകാര്‍ ഒരുമിച്ചതില്‍ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു.
---- facebook comment plugin here -----