Connect with us

suicide of business man

'പണം നല്‍കാനുളളവര്‍ മക്കളെ ഓര്‍ത്ത് തരണം'; ഭോപാലില്‍ വ്യാപാരി ജീവനൊടുക്കി

മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ കടം വാങ്ങിയ ശേഷം പണം തിരിച്ചു നല്‍കാത്ത ആളുകളുടെ പേര് അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ ഭാര്യയെ കൊന്നശേഷം പ്രമുഖ വ്യാപാരി സ്വയം വെടിവെച്ച് മരിച്ചു. പന്ന സ്വദേശിയായ സഞ്ജയ് സേഠാണ് വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പും ഒരു വീഡിയോയും ലഭിച്ചിട്ടുണ്ട്.

മരണത്തിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ കടം വാങ്ങിയ ശേഷം പണം തിരിച്ചു നല്‍കാത്ത ആളുകളുടെ പേര് അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. പണം നല്‍കാനുളളവര്‍ തന്റെ മക്കളെ ഓര്‍ത്ത് ദയവ് ചെയ്ത് തരണമെന്നും മകളുടെ കല്യാണം 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചെലവഴിച്ച് നടത്തണമെന്നും പറയുന്നുണ്ട്.

വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലാണ് സഞ്ജയിനെയും ഭാര്യ മീനുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് വെടിയൊച്ച കേട്ടാണ് വീട്ടിലെ മറ്റ് അംഗങ്ങൾ മുറിയിലെത്തിയത്. അപ്പോഴേക്കും മീനു മരിച്ചിരുന്നു. സഞ്ജയിന് ശ്വാസമുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു. ഭഗേശ്വർ ധാം എന്ന മതാചാര്യൻ്റെ അനുയായി ആയിരുന്നു ഇദ്ദേഹം. കുടുംബ കലഹമാണ് മരണത്തിന് കാരണമെന്നുളള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056) 

---- facebook comment plugin here -----

Latest