Connect with us

Kerala

'സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണ് വിളിക്കേണ്ടത'; ആര്‍എസ്എസ് വേദി പങ്കിട്ട് ഔസേപ്പച്ചന്‍

ആര്‍എസ്എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും ഔസേപ്പച്ചന്‍

Published

|

Last Updated

തൃശൂര്‍ |  ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്.

ആര്‍എസ്എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഔസേപ്പച്ചന് പറഞ്ഞു.

സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണ് വിളിക്കേണ്ടത്. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും അദ്ദേഹം പറഞ്ഞു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്‍കിയ പാഠങ്ങള്‍ ആണെന്നും ഇതുപൊലൊരു അച്ചടക്കം എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഗീതമല്ലാതെ മറ്റു കാര്യങ്ങള്‍ ഞാന്‍ കൃത്യമായി ശ്രദ്ധിക്കാറില്ല. പറയുന്നത് രാഷ്ട്രീയമല്ല. രാഷ്ട്രീയത്തിന് കേരളത്തില്‍ വേറെ അര്‍ഥമല്ലേ. ഔസേപ്പച്ചന്‍ എന്താ ഇവിടെയെന്ന് ചിലര്‍ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നില്‍ക്കുന്നത്-ഔസേപ്പച്ചന്‍ പറഞ്ഞു

Latest