Connect with us

sahityolsav 22

'വെറുപ്പിനെ തോൽപ്പിച്ച തിരൂരങ്ങാടി സൗഹൃദം'; സാംസ്കാരിക സദസ്സ് ഞായറാഴ്ച

എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരൂരങ്ങാടി | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് വെറുപ്പിനെ തോൽപ്പിച്ച തിരൂരങ്ങാടി സൗഹൃദം എന്ന തലവാചകത്തിൽ  സാംസ്ക്കാരിക സദസ്സ് ഞായറാഴ്ച. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖരി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പടിക്കൽ വിഷയാവതരണം നടത്തും.

ജില്ലാ ജനറൽ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ, അബ്ദുൽ ഹഫീള് അഹ്സനി, മുബശിർ ടി പി, സി കെ സാലിം സഖാഫി സംബന്ധിക്കും. പൊന്നാനിയിൽ ഈ മാസം 21ന് ശുജായിയുടെ ശൂരത്വം സാംസ്ക്കാരിക വർത്തമാനം, തിരൂർ തുഞ്ചൻ പറമ്പിൽ ‘ഭാഷാവിശേഷം’ എന്നീ ചർച്ചാസംഗമങ്ങളുമുണ്ടാകും. ആഗസ്റ്റ് 25 മുതൽ 28 വരെയാണ് മൂന്നിയൂരിൽ വെച്ച് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്.