Connect with us

National

'ഒരുപാട് ശ്രമിച്ചു, ഒന്നും ശരിയായില്ല ' ; ഇന്ത്യ മുന്നണി വിട്ടതിനെ ന്യായീകരിച്ച് നിതീഷ് കുമാര്‍

എല്ലാം ശരിയാവാത്തത് കൊണ്ടാണ് ഇങ്ങനെയൊരവസ്ഥ വന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  സംസ്ഥാനത്ത് ഒന്നും ശരിയാവാത്തതിന്റെ തുടര്‍ഫലമാണ് തന്റെ രാജിയെന്ന് നിതീഷ് കുമാര്‍. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച് തിരിച്ചിറങ്ങവെ മാധ്യമങ്ങളുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളില്‍ പരിഹാരങ്ങള്‍ കാണാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ഒന്നും ശരിയായില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഇന്ന് ഞാന്‍ രാജി വെച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ഗവര്‍ണറോട് പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാവാത്തത് കൊണ്ടാണ് ഇങ്ങനെയൊരവസ്ഥ വന്നത്. ഞാന്‍ എല്ലാവരോടും സംസാരിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. -നിതീഷ് കുമാര്‍ പറഞ്ഞു.

അതേ സമയം, ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും ഇത് നിതീഷ് കുമാറിനെ മഹാസഖ്യത്തില്‍ നിന്ന് വേര്‍പിരിയാന്‍ പ്രേരിപ്പിച്ചെന്നും മുതിര്‍ന്ന ജെ ഡി യു നേതാവ് കെ സി ത്യാഗി പറഞ്ഞു.

ഇന്ന് രാവിലെ ജെ ഡി യു യോഗത്തിന് ശേഷം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് 11 മണിയോടെ രാജി സമര്‍പ്പിക്കുകയായിരുന്നു. ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡി യും കോണ്‍ഗ്രസുമായുള്ള 18 മാസത്തെ സഖ്യത്തിനാണ് ഇന്ന് തിരശ്ശീല വീണത്.

ബി ജെ പി യുടെയും എന്‍ ഡി എ യിലെ മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയോടെ ഇന്ന് വൈകിട്ട് 5 ന് നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍