Connect with us

Kerala

'വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം'; ട്വീറ്റിന് പിറകെ ജില്ലാ നേതാവിനെ ബിജെപി പുറത്താക്കി

.വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു

Published

|

Last Updated

തൃശൂര്‍ | കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത തൃശൂര്‍ ജില്ലാ നേതാവിനെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരന്‍. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരന്‍ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നല്‍കില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും – എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്. ഇതിന് പിറകെയാണ് പാര്‍ട്ടി നടപടി

 

Latest