Kerala
'പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്നറിയാന്‍ സമീപിക്കുക-ഡി വൈ എഫ് ഐ ഫുഡ് വ്ളോഗ്സ്'; പരിഹാസവുമായി ഫാത്വിമ തെഹ്ലിയ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കളിയാക്കി ഡി വൈ എഫ് ഐ സ്ഥാപിച്ച ബാനറിന് മറുപടിയെന്ന നിലയിലാണ് തെഹ്ലിയയുടെ എഫ് ബി കുറിപ്പ്.
മലപ്പുറം | ‘പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാന്‍ സമീപിക്കുക-ഡി വൈ എഫ് ഐ ഫുഡ് വ്ളോഗ്സ്’ – ഡി വൈ എഫ് ഐയെ പരിഹസിച്ചുകൊണ്ട് എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്വിമ തെഹ്ലിയ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളാണിത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കളിയാക്കി ഡി വൈ എഫ് ഐ സ്ഥാപിച്ച ബാനറിന് മറുപടിയെന്ന നിലയിലാണ് തെഹ്ലിയയുടെ കുറിപ്പ്.
‘പൊറോട്ടയല്ല, പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ ഡി വൈ എഫ് ഐ സ്ഥാപിച്ച ബാനര്‍.
പെരിന്തല്‍മണ്ണ ഏലംകുളത്ത് സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനര്‍ ഉയര്‍ത്തിയത്. ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ ചായക്കടകളിലും ഹോട്ടലുകളിലും കയറുന്നതിനെ പരഹസിച്ചുള്ളതാണ് ബാനര്‍.