Connect with us

Kerala

'വടവൃക്ഷത്തില്‍ നിന്നും ആരു വീണാലും പരുക്കേല്‍ക്കും'; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍ എംഎല്‍എ

കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്നും എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട് | നേതാക്കളെ പ്രതിരോധത്തിലാക്കുന്ന പരസ്യവിമര്‍ശനത്തിന്റെ പേരില്‍ മുസ്ലിം ലീഗില്‍ ഒരു വിഭാഗത്തിന്റെ, പ്രത്യേകിച്ച് പികെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് വിധേയനായ കെ എം ഷാജിക്ക് പരോക്ഷ പിന്തുണയുമായി എം കെ മുനീര്‍ എം എല്‍ എ .കെ എം ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകില്ല.കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്നും എം കെ മുനീര്‍ പറഞ്ഞു. ഷാജിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത്.ലീഗ്എന്ന വട വൃക്ഷത്തില്‍ കയറി കസര്‍ത്തു നടത്തുന്നവര്‍ വീണാല്‍ അവര്‍ക്കു പരുക്കേല്‍ക്കുമെന്ന ഫിറോസിന്റെ പരാമര്‍ശം ,ഫിറോസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും മുനീര്‍ പറഞ്ഞു.

മുസ്ലിം ലീഗ് എന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ കയറി കസര്‍ത്ത് കളിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ കൊമ്പില്‍ നിന്ന് താഴെ വീണാല്‍ പരിക്കേല്‍ക്കുന്നത് വീഴുന്നവര്‍ക്കാവുമെന്നും കെ എം ഷാജിയെ ലക്ഷ്യം വെച്ച് പി കെ ഫിറോസ് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെഎം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്റെ ഈ പ്രസ്താവന. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നെന്നായിരുന്നു കെ എം ഷാജി മസ്‌കറ്റില്‍ കെഎംസിസി വേദിയില്‍ പറഞ്ഞത്. എല്‍ ഡി എഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടി മൃദുസമീപനം പുലര്‍ത്തുന്നവെന്നതടക്കമുള്ള രൂക്ഷ വിമര്‍ശങ്ങള്‍
പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജിയും കെ എസ് ഹംസയും നടത്തിയിരുന്നു. ഇതിന് പിന്നാലെ ലീഗില്‍ കെ എം ഷാജിക്കെതിരെ പടനീക്കം ശക്തമായിരുന്നു