Connect with us

National

'നിനക്കൊക്കെ ഭ്രാന്താണ്'; മാധ്യമപ്രവര്‍ത്തകരോട് രോഷം പൂണ്ട് കേന്ദ്രമന്ത്രി, മര്‍ദിക്കാനും ശ്രമം

മകന്‍ ആശിഷ് മിശ്രക്കെതിരേ വധശ്രമത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര

Published

|

Last Updated

ന്യൂഡല്‍ഹി |  ലഖിംപുര്‍ ഖേരി കൂട്ടക്കൊലയില്‍ മകന്‍ ആശിഷ് മിശ്രക്കെതിരേ വധശ്രമത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര. മണ്ടന്‍ ചോദ്യങ്ങള്‍ തന്നോട് ചോദിക്കരുതെന്നും നിനക്കൊക്കെ ഭ്രാന്താണെന്നുമായിരുന്നു ആക്രോശിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം.

ചോദ്യം ചോദിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി മര്‍ദിക്കാന്‍ ശ്രമിക്കുകയും മൈക്ക് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരും കള്ളന്മാരാണെന്നും മന്ത്രി പറഞ്ഞു. മകന്‍ ആശിഷ് മിശ്രയെ ജയിലില്‍ സന്ദര്‍ശിക്കാനായി കേന്ദ്രമന്ത്രി ലഖിംപുര്‍ ഖേരിയില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്

 

Latest