Uae
ത്രീ ഡി സ്‌കാനർ കുറ്റാന്വേഷണത്തിന് ഏറെ സഹായകരം; അബൂദബി പോലീസ്
ഇരകളെ കണ്ടെത്താനും സ്ഫോടനത്തിന്റെ വലിപ്പവും ചുറ്റളവും തിരിച്ചറിയാനും അവയ്ക്കിടയിലുള്ള ദൂരം അളക്കാനും ഇത് സഹായിക്കുന്നു.

അബൂദബി | ത്രീ ഡി സ്‌കാനർ ഉപയോഗിക്കുന്നത് കുറ്റാന്വേഷണത്തിന് ഏറെ സഹായകരമാകുന്നുണ്ടെന്ന് അബൂദബി പോലീസിലെ ക്രൈം സീൻ മെഷർമെന്റ് ആൻഡ് സ്‌കെച്ചിംഗ് മേധാവി ക്യാപ്റ്റൻ മുഹമ്മദ് അൽ കഅബി അറിയിച്ചു.
ഇരകളെ കണ്ടെത്താനും സ്ഫോടനത്തിന്റെ വലിപ്പവും ചുറ്റളവും തിരിച്ചറിയാനും അവയ്ക്കിടയിലുള്ള ദൂരം അളക്കാനും ഇത് സഹായിക്കുന്നു. 2020 സെപ്തംബറിൽ എയർപോർട്ട് റോഡിലെ കെ എഫ് സി കെട്ടിടത്തിൽ കവർച്ചക്ക് ശേഷമാണ് കുറ്റാന്വേഷകർ ആദ്യമായി ത്രീ ഡി സ്‌കാനർ ഉപയോഗിച്ചത്.ഇത് തെളിവുകൾക്കൊപ്പം ഉൾപ്പെടുത്തേണ്ട ദൃശ്യത്തിന്റെ കൃത്യമായ ചിത്രവും നൽകുന്നു.
മുഖംമൂടി ധരിച്ച രണ്ട് ആളുകൾ രാത്രിയിൽ ഒരു സ്വർണക്കടയിലേക്ക് ഇരച്ചുകയറി. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹവും കത്തിയും ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച എല്ലാ വിരലടയാളങ്ങളും ഡി എൻ എയും ഇരയുടേതാണ്. കവർച്ചക്കാർ ഒരു തുമ്പും അവശേഷിപ്പിച്ചില്ല. കടയിലെ സി സി ടി വി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കാര്യമായി വെളിപ്പെടുത്തിയില്ല. എന്നാൽ, ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളെ അടിസ്ഥാനമാക്കി ത്രീ ഡി സ്‌കാനർ പ്രതികളുടെ ഉയരം എത്രയെന്ന് കണക്കാക്കി.അത്തരം സ്‌കാനറുകൾക്ക് മുമ്പ് പോലീസ് ഉദ്യോഗസ്ഥർക്ക് വിവിധ കോണുകളിൽ നിന്ന് എല്ലാ വിശദാംശങ്ങളുടെയും ഫോട്ടോകൾ എടുക്കുകയായിരുന്നു പതിവ്. പരമ്പരാഗത ഡോക്യുമെന്റേഷന് രണ്ട് ദിവസം വരെ എടുത്തേക്കാം. എന്നാൽ, ഒരു സ്‌കാനർ ഉപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ രേഖാചിത്ര ജോലി പൂർത്തിയാക്കി. ഏറ്റവും പ്രധാനമായി ഇത് വർഷങ്ങളോളം കുറ്റകൃത്യങ്ങളുടെ കൃത്യമായ ഡോക്യുമെന്റേഷൻ സൂക്ഷിക്കുന്നു. ഇത് നീണ്ടുനിൽക്കുന്ന കോടതി വിചാരണകളിൽ ഉപയോഗപ്രദമാകും.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്്യാന്റെ ആശയമാണ് മനുഷ്യ ഇടപെടലില്ലാതെ എല്ലാ തരത്തിലുമുള്ള തെളിവുകളും ഒരേ സൗകര്യത്തിന് കീഴിൽ ഏറെക്കാലം സൂക്ഷിക്കാൻ കഴിയുന്ന സംവിധാനം.യു കെയും യു എസും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്താണ് ഉദ്യോഗസ്ഥർ പഠനം പൂർത്തിയാക്കിയത്.
അവിടെയൊന്നും തൃപ്തികരമായ സംവിധാനങ്ങൾ കണ്ടില്ല. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് ഇത്തരമൊരു ഹൈടെക്, പൂർണമായും ഓട്ടോമേറ്റഡ് സൗകര്യം ഉപയോഗിക്കുന്ന ആദ്യത്തെ സേനയാണ് അബൂദബി പോലീസ്.”ഞങ്ങൾ ഉടൻ ജപ്പാൻ സന്ദർശിക്കും. അവരുടെ ക്രൈം സീൻ സ്റ്റോറേജ് സൗകര്യവുമായി ഒരു പൂർണ താരതമ്യം നടത്തും. അതിനുശേഷം, ഞങ്ങളുടെ ഇ-സ്റ്റോർ ലോകമെമ്പാടും അദ്വിതീയമാണോയെന്ന് പ്രഖ്യാപിക്കാൻ കഴിയൂ എന്നും പോലീസ് അറിയിച്ചു.