Connect with us

Career Notification

മൂന്നാമത് ജി സി സി എജ്യുക്കേഷന്‍ എക്‌സിബിഷന്‍ സെപ്തം: 25 മുതല്‍ 27 വരെ അബൂദബിയില്‍

വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കാന്‍ സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രദര്‍ശനത്തില്‍ നിരവധി പ്രമുഖ സര്‍വകലാശാലകള്‍ പങ്കെടുക്കും.

Published

|

Last Updated

അബൂദബി | മിഡ്‌പോയിന്റ് സംഘടിപ്പിക്കുന്ന മൂന്നാമത് ജി സി സി എജ്യുക്കേഷന്‍ എക്‌സിബിഷന്‍ 2024 സെപ്തംബര്‍ 25 മുതല്‍ 27 വരെ അബൂദബിയിലെ മനാരത്ത് അല്‍ സാദിയാതില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കാന്‍ സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രദര്‍ശനത്തില്‍ നിരവധി പ്രമുഖ സര്‍വകലാശാലകള്‍ പങ്കെടുക്കും.

വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം സെപ്തംബര്‍ 25 രാവിലെ ഒമ്പതിന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ അനുഭവം സമ്മാനിക്കും. 27 ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രദര്‍ശനം ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍:
18-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 70-ലധികം പ്രമുഖ സര്‍വകലാശാലകളുടെ സാന്നിധ്യം, 8,000-ത്തിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തം, വിവിധ വിദ്യാഭ്യാസ പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ് എന്നിവ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. 10-12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര പഠനം, പരിശീലനം തുടങ്ങിയവയെ കുറച്ച് അന്വേഷിക്കുന്നവര്‍ക്കും പ്രദര്‍ശനം ഗുണകരമാകും.

പ്രധാന സംഘടനാ പങ്കാളികള്‍ക്ക് നന്ദി
മിഡ്‌പോയിന്റ് ഇവന്റ്‌സിന്റെ സി ഇ ഒ. എച്ച് ഇ ഷെയ്ഖ നൂറ ഖലീഫ അല്‍ ഖലീഫ, അബൂദബി കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ ബ്യൂറോയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ യു എ ഇ യൂണിവേഴ്‌സിറ്റി, ഷാര്‍ജ യൂണിവേഴ്‌സിറ്റി, ഹയര്‍ കോളജസ് ഓഫ് ടെക്നോളജി (എച്ച് സി ടി) എന്നിവയ്ക്കും അബൂദബി യൂണിവേഴ്‌സിറ്റി, കല്‍ബ യൂണിവേഴ്‌സിറ്റി എന്നീ ഗോള്‍ഡ് സ്‌പോണ്‍സര്‍മാര്‍ക്കും അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest