Saudi Arabia
29-ാം രാവില്‍ മക്കയിലെ മസ്ജിദുല്‍ഹറമിലെത്തിയത് 41 ലക്ഷം പേര്‍
ഖത്മുല്‍ ഖുര്‍ആനില്‍ പങ്കെടുത്ത് ജനലക്ഷങ്ങള്‍

മക്ക| റമസാന്‍ ഇരുപത്തി ഒമ്പതാം രാവില്‍ ഖുര്‍ആന്‍ പാരായണം ഒരാവര്‍ത്തി പൂര്‍ത്തിയാകുന്ന ‘ഖത്മുല്‍ ഖുര്‍ആന്‍’ അനുഭവത്തിന് സാക്ഷിയാകാനെത്തിയ വിശ്വാസികളാല്‍ മക്കയിലെ മസ്ജിദുൽ ഹറം നിറഞ്ഞു കവിഞ്ഞു.
‘ഖത്മുല്‍ ഖുര്‍ആന്‍’ അനുഭവത്തിന് സാക്ഷിയാകാനെത്തിയ വിശ്വാസികളെകൊണ്ട് രാവിലെ മുതൽ തന്നെ ഹറമും പരിസരങ്ങളും നിറഞ്ഞു കവിഞ്ഞു. ഇരുഹറം കാര്യാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം റമദാന്‍ ഇരുപത്തി ഒമ്പതാം രാവില്‍ മസ്ജിദുൽ ഹറമിലേക്ക് 4,117,669 വിശ്വാസികളാണ് ഒഴുകിയെത്തിയത്.ഹറം ചരിത്രത്തിലെ ഏറ്റവും വലിക റെക്കോർഡ് ആണിത്. ഇവരിൽ 646,464 പേർ ഉംറ തീർത്ഥാടകരും,3,471,205 പേർ നമസ്കാരങ്ങളിൽ പങ്കെടുക്കാനായി എത്തിച്ചേർന്നവരുമായിരുന്നു.
സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് നമസ്കാരത്തിലും,ഖത്മുൽ ഖുർആനിലും പങ്കെടുക്കാനായി മക്കയിലെത്തിചേർന്നിരിക്കുന്നത്.വിദേശികളായ ഉംറ തീര്‍ഥാടകര്‍ കൂടി എത്തിച്ചേർന്നതോടെ മസ്ജിദുല്‍ ഹറമും പരിസരങ്ങളും വിശ്വാസികളാൽ നിറഞ്ഞു.
ഈ വര്ഷത്തെ ഇരുപത്തി ഏഴാം രാവ് കഴിഞ്ഞിട്ടും ഇരു ഹറമുകളിലും വിശ്വാസികളുടെ ഒഴുക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല.മഗ്‌രിബ് ബാങ്കൊലി മുഴങ്ങിയത് മുതൽ ഇശാഅ്, തറാവീഹ് നമസ്കാരവേളകളിലും മസ്ജിദിനകവും, മുറ്റങ്ങളും,ഹറമിന് പരിസരത്തെ റോഡുകളും നിറഞ്ഞു. , ജമാഅത്ത് നമസ്കാരങ്ങളുടെ നിര പുറത്തേക്ക് നീണ്ടു. ഈ വർഷത്തെ ഖത്മുൽ ഖുർആൻ പ്രാര്‍ഥനക്ക് ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് നേതൃത്വം നല്‍കി.