Connect with us

National

ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് 4 പേര്‍ മരിച്ചു

നിരവധി പേര്‍ക്ക് പരിക്കുണ്ട്. ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു.

Published

|

Last Updated

ധാക്ക| ബംഗ്ലാദേശില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. കമലാപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. തുറമുഖ പട്ടണമായ ബെനാപോളില്‍ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

ട്രെയിനിലെ 292 യാത്രക്കാരില്‍ ഭൂരിഭാഗവും വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

ജനുവരി ഏഴിന്‌  നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷമായ ബിഎന്‍പി ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമയാണോ സംഭവമെന്ന് സംശയമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീപിടിത്തം വ്യക്തമായ അട്ടിമറിയാണെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പോലീസിലെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മഹിദ് ഉദ്ദീന്‍ പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ ഗ്രൂപ്പുകളെയോ സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയില്ല. ഉത്തരവാദികളെ ഉടന്‍ പിടികൂടുമെന്ന് മഹിദ് ഉദ്ദീന്‍ അറിയിച്ചു.

 

 

 

 

Latest