Connect with us

Kerala

ഹോങ്കോങില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടി; ഒരാള്‍ പിടിയില്‍

തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ കക്കല്ലൂര്‍ ബൈപ്പാസില്‍ തമിഴ്നാട് ഹൗസിംഗ് ബോര്‍ഡ് നമ്പര്‍ 3230 വീട്ടില്‍ വി എസ് ആദം (39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | ഹോങ്കോങില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ കക്കല്ലൂര്‍ ബൈപ്പാസില്‍ തമിഴ്നാട് ഹൗസിംഗ് ബോര്‍ഡ് നമ്പര്‍ 3230 വീട്ടില്‍ വി എസ് ആദം (39) എന്നയാളാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപം ചാരുംമൂട്ടില്‍ വീട്ടില്‍ സതീഷ് ആണ് കബളിപ്പിക്കപ്പെട്ടത്. പ്രതിക്ക് പങ്കാളിത്തമുള്ള ചെന്നൈയിലെ ഫ്ളൈ ഡ്രീംലാന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം മുഖേന ഹോങ്കോങിലെ പാക്കിങ് കമ്പനിയില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലുലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്.

കഴിഞ്ഞ മാസം 24നാണ് സതീഷ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസ്, പ്രതിക്ക് കോയിപ്രം കീഴ്‌വായ്പൂര്‍, ആലുവ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള തട്ടിപ്പിന് കേസുകള്‍ ഉണ്ടെന്ന് മനസ്സിലാക്കി. കീഴ്‌വായ്പൂര്‍ പോലീസ് അവിടെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസില്‍ ഈമാസം അഞ്ചിന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് കോടതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തിരുവല്ല പോലീസ് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലിലെത്തി ഫോര്‍മല്‍ അറസ്റ്റ് ചെയ്തു.

പണമിടപാട് സംബന്ധിച്ചും മറ്റുമുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

---- facebook comment plugin here -----

Latest