National
40 നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കണം; കാനഡയോട് നിലപാട് കടുപ്പിച്ച് ഇന്ത്യ
ഒക്ടോബര്‍ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി | നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെ രാജ്യത്ത് നിന്ന് കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന് ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ 10ന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു
നിലവില്‍ കാനഡക്ക് ഇന്ത്യയില്‍ 62 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരാണുള്ളത്. കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ നടപടി ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകാനേ ് ഉപകരിക്കുകയുള്ളൂവെന്ന് കനേഡിയന്‍ സെനറ്റ് കമ്മിറ്റി ഓഫ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് അധ്യക്ഷന്‍ പീറ്റര്‍ ബോം പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.വിഷയത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, കാനഡയെ ദുര്‍ബലമായ ഇരയായാണ് ഇന്ത്യ കണ്ടതെന്നും ബോം വ്യക്തമാക്കി
ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയത്. 2020-ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച് പങ്കില്ലെന്നും തെളിവുകള്‍ നല്‍കിയാല്‍ നടപടിയെന്നും ഇന്ത്യ നിലപാടെടുത്തിരുന്നു