Connect with us

Health

40 കഴിഞ്ഞ ഗർഭധാരണം; സങ്കീർണതകൾ എന്തൊക്കെയാണെന്ന് നോക്കാം...

പ്രായമേറിയുള്ള ഗര്‍ഭധാരണം കുഞ്ഞുങ്ങളില്‍ ഓട്ടിസം, ബുദ്ധിവികാസക്കുറവ്, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

Published

|

Last Updated

ർഭധാരണം എന്നു പറയുന്നത് എല്ലാ സ്ത്രീകളുടെയും ജീവിതത്തിലെ ഒരു സുപ്രധാന കാര്യം തന്നെയാണ്. തലമുറകൾ അനുസരിച്ച് ഗർഭധാരണത്തിന്റെ സമയവും രീതികളും മാറിയിരിക്കുന്നു.20 മുതൽ 30 വരെയുള്ള കാലഘട്ടമാണ്  ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയമെന്ന് നമുക്കറിയാം.

ആർത്തവം എത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ പൂർവ്വ അണ്ടാവസ്ഥയിലുള്ള കോശങ്ങളുടെ എണ്ണം മൂന്നുലക്ഷം ആണ്. പ്രായം കൂടുന്നത് അനുസരിച്ച് ഇതിന്റെ എണ്ണം കുറഞ്ഞേക്കും. 35 വയസ്സ് ആകുമ്പോൾ ഇത് ഇരുപത്തിഅയ്യായിരം വരെയായി കുറയാം. ആർത്തവ വിരാമഘട്ടത്തിൽ ഇത് ആയിരം വരെ എത്തിനിൽക്കുന്നു എന്നതാണ് സത്യം. ഈ കോശങ്ങൾ കുറയുന്നത് അനുസരിച്ച് ഗർഭധാരണ ശേഷിയും കുറയും. അതിനുശേഷം ഗർഭിണികൾ ആകുന്ന സ്ത്രീകൾ ഗർഭം അലസാനുള്ള സാധ്യതയും വളരെ വലുതാണ്.കൂടാതെ ഈ അവസ്ഥയിൽ മാസം തികയാതെയുള്ള പ്രസവത്തിനും സിസേറിയനാകുന്നതിനും സാധ്യത ഏറെയാണ്.

40നു ശേഷം ഗര്‍ഭധാരണം നടന്നാല്‍ ബിപി കൂടുതലാകാനുള്ള സാധ്യത ഏറെയാണ്. ഹൈ ബിപി കുഞ്ഞിനും അമ്മയ്ക്കും അപകടമാണ്. ഇത്തരം ഗർഭധാരണ ഘട്ടങ്ങളിൽ ഗര്‍ഭകാല പ്രമേഹസാധ്യതയും കൂടുതല്‍ തന്നെ. നാല്‍പതുകളിലെ ഗര്‍ഭധാരണം അബോര്‍ഷന്‍ സാധ്യതയും വര്‍ദ്ധിപ്പിയ്ക്കുന്നു.

പ്രായമേറിയുള്ള ഗര്‍ഭധാരണം കുഞ്ഞുങ്ങളില്‍ ഓട്ടിസം, ബുദ്ധിവികാസക്കുറവ്, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും. 40കളിലുള്ള ഗര്‍ഭധാരണം പ്രീ എക്ലാംസിയ, പ്ലാസന്റല്‍ പ്രേവിയ തുടങ്ങിയ മെഡിക്കല്‍ കണ്ടീഷനുകള്‍ക്ക് ഇട വരുത്തുന്നു. പ്ലാസന്റ അയയുകയോ വിട്ടുപോവുകയോ ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇത് കുഞ്ഞിന്റെ ജീവനു തന്നെ അപകടമാണ്. ആദ്യത്തേത് രക്തസമ്മര്‍ദം, മൂത്രത്തില്‍ പ്രോട്ടീന്‍ തുടങ്ങിയ അവസ്ഥകള്‍ക്കും ഇട വരുത്തും. നീണ്ടു നില്‍ക്കുന്ന പ്രസവവേദന, കുഞ്ഞ് മരിക്കുക തുടങ്ങിയവയ്ക്കും നാല്‍പതുകള്‍ക്കു ശേഷമുള്ള ഗര്‍ഭധാരണം കാരണമാകും.പ്രസവശേഷം അമ്മയ്ക്ക് കാര്‍ഡിയോമയോപ്പതി പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.

അതുകൊണ്ട് 40 വയസ്സിനു ശേഷമുള്ള ഗർഭധാരണത്തിൽ ഒരുപാട് ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ധരും നാല്പതുകൾക്ക് ശേഷമുള്ള ഗർഭധാരണം റിസ്ക് ആണ് എന്ന് തന്നെയാണ് പറയുന്നത്.

---- facebook comment plugin here -----

Latest