Connect with us

Uae

ഡെലിവറി ഡ്രൈവർമാർക്കായി ദുബൈയിൽ 40 വിശ്രമ കേന്ദ്രങ്ങൾ

റോഡ് അപകട സാധ്യത കുറക്കുന്നതിനും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

Published

|

Last Updated

ദുബൈ| ദുബൈയിലെ പ്രധാന സ്ഥലങ്ങളിൽ ഡെലിവറി റൈഡർമാർക്ക് 40 എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി റൈഡർമാർക്ക് പുതിയ ഓർഡറുകൾക്കായി കാത്തിരിക്കുമ്പോൾ അവശ്യ സേവനങ്ങളും സുഖസൗകര്യങ്ങളും നൽകുന്നതിനുമുള്ള ആർ ടി എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.

റോഡ് അപകട സാധ്യത കുറക്കുന്നതിനും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഓരോ സൗകര്യത്തിലും സ്ഥലം അനുസരിച്ച് പത്ത് റൈഡർമാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന എയർ കണ്ടീഷൻ ചെയ്ത ഇരിപ്പിടവും വിശ്രമ കേന്ദ്രങ്ങളോട് ചേർന്ന് മോട്ടോർ സൈക്കിളുകൾക്കുള്ള നിയുക്ത പാർക്കിംഗ് സ്ഥലങ്ങളുമുണ്ട്. ഡെലിവറി സേവനങ്ങളുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഇതിനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.

2024 ജൂൺ അവസാനത്തോടെയുള്ള കണക്ക് പ്രകാരം ദുബൈയിൽ മോട്ടോർ സൈക്കിൾ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 2,535 കമ്പനികളും 46,600 ഡെലിവറി ബൈക്കുകളുമുണ്ട്.