Kuwait
കുവൈത്തില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് 4000വര്‍ഷം പഴക്കുമുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍
അറേബ്യന്‍ ഗള്‍ഫിലെ ഫൈലക്ക ദീപിന്റെ സുപ്രധാനമായ സാമൂഹിക സാംസ്‌കാരിക വ്യാപാര പൈതൃകം വിളിച്ചോതുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തപെടുന്നത്
കുവൈത്ത് സിറ്റി | കുവൈത്തില്‍ നാലായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രാവാശിഷ്ട്ടങ്ങള്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷണ സംഘം. വെങ്കലയുഗത്തില്‍ ദില്‍മുന്‍ സംസ്‌കാരത്തിനും മുമ്പുള്ള കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രവശിഷ്ടങ്ങളാണ് കുവൈത്തിലെ ഫൈലക്കാ ദീപിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും കണ്ടെത്തിയത്.കുവൈത്ത് ഡന്‍മാര്‍ക്ക് പുരാവസ്തുപര്യവേഷണ സംഘമാണ് ഇത് കണ്ടെത്തിയത്.
അറേബ്യന്‍ ഗള്‍ഫിലെ ഫൈലക്ക ദീപിന്റെ സുപ്രധാനമായ സാമൂഹിക സാംസ്‌കാരിക വ്യാപാര പൈതൃകം വിളിച്ചോതുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തപെടുന്നത്. പുതിയ കണ്ടെത്തലിനെ കുറിച്ച് കുവൈത്ത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേചര്‍ (nccal)ആക്റ്റിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ റദ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈലക്കദീപില്‍ സ്ഥിതി ചെയ്യുന്ന പുരാതന കൊട്ടാരത്തിന്റെ കിഴക്കന്‍ മേഖലയില്‍ നടത്തിയപര്യവേഷണത്തിലാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. ഇതിന് മുമ്പും ഇവിടങ്ങളില്‍നിന്നും ഗവേഷകര്‍ പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു ബി സി മൂന്നാം സഹസ്രാബ്ദം മുതല്‍ കിഴക്കന്‍ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗത്തില്‍പെട്ടവരാണ് ദില്‍മുന്‍. ഇവരുടെ മാതാചാരങ്ങള്‍ കണ്ടെത്താനുള്ള സുപ്രധാന വഴിതിരിവ് കൂടിയാകും പുതിയകണ്ടെത്തല്‍