Connect with us

National

ക്ഷേത്രത്തില്‍ നിന്ന് 41 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

2.57 ലക്ഷം രൂപ മൂല്യം വരുന്ന 41 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

Published

|

Last Updated

പൂണെ| മഹാരാഷ്ട്രയിലെ ക്ഷേത്രത്തില്‍ നിന്നും 41 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതില്‍ 14 കഞ്ചാവ് ചെടികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. കാത്തപൂരിലെ ഒരു ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് ഷിരൂര്‍ പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. പൂണെയിലെ നിന്ന് 70 കിലോ മീറ്റര്‍ അകലെയാണ് റെയ്ഡ് നടന്ന സ്ഥലം. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ നിന്നും മാന്‍കൊമ്പും പിടിച്ചെടുത്തിട്ടുണ്ട്. ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മാന്‍കൊമ്പ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ റാവത്ത് പറഞ്ഞു. 2.57 ലക്ഷം രൂപ മൂല്യം വരുന്ന 41 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

കേസുമായി ബന്ധപ്പെട്ട് ബാബുറാം ദോഹ്ല എന്ന ബാബു മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Latest