Kerala
രാജ്യത്ത് 412 പേര്‍ക്ക് കൂടി കൊവിഡ്
മൂന്ന് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 4170 ആണ്.
കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇന്നലെ 32 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലെ ആക്റ്റീവ് കേസുകള്‍ 3096 ആണ്. അതേസമയം കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഇന്നലെ 92 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----