International
കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചത് 42 പേര്‍; റിപ്പോര്‍ട്ട്
പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

അസ്റ്റാന|കസാഖിസ്ഥാനിലെ അക്തോ നഗരത്തിന് സമീപം യാത്രാ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 42 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 29 പേരോളം രക്ഷപ്പെട്ടതായാണ് വിവരം. അസര്‍ബൈജാന്‍ എയര്‍ലൈന്‍സില്‍ നിന്നുള്ള ഒരു യാത്രാ വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടുണ്ട്. 4കെഎഇസെഡ്65 എന്ന രജിസ്‌ട്രേഷനിലുള്ള എയര്‍ക്രാഫ്റ്റ് ആണ് തകര്‍ന്നത്.
പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 37 അസര്‍ബൈജാന്‍ സ്വദേശികള്‍, 16 റഷ്യന്‍ സ്വദേശികള്‍, 6 കസാഖ് സ്വദേശികള്‍, മൂന്ന് കിര്‍ഗിസ്ഥാന്‍ സ്വദേശികള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട യാത്രക്കാരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമാനം പൊട്ടിത്തെറിച്ച് തകര്‍ന്നുവീണത്.