Connect with us

Kerala

'കേരളത്തിന്റെ കടബാധ്യത 4,29,270.6 കോടി; അര്‍ഹമായ നികുതി വിഹിതവും നല്‍കിയിട്ടുണ്ട്'

. കേരളത്തിന് 2022-23 ഒന്നാം പാദത്തിലേത് ഒഴികെ ബാക്കി തുക നല്‍കിയിട്ടുണ്ട്. എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള കണക്കുകള്‍ ലഭിച്ചാലുടന്‍ ഇതും നല്‍കുമെന്നും ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  2024വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ കടബാധ്യത 4,29,270.6 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്.2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കിയിട്ടുണ്ടെന്ന് ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി പങ്കജ് ചൗധരി വ്യക്തമാക്കി

അതേ സമയം, സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന് അവസാനിപ്പിച്ചതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊവിഡ് കാലത്ത് വരുമാനമില്ലാതിരുന്നപ്പോള്‍ കടമെടുത്താണു സംസ്ഥാനങ്ങള്‍ക്കു പണം നല്‍കിയിരുന്നത്. അതിന്റെ തിരിച്ചടവും പലിശയും കണക്കിലെടുത്താണ് ഇപ്പോള്‍ സെസ് പിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സെസ് പിരിവ് 2026 മാര്‍ച്ച് 31വരെ തുടരും. നിയമം മാറ്റേണ്ടത് ധനമന്ത്രിയല്ല, ജിഎസ്ടി കൗണ്‍സിലാണ്. കേരളത്തിന് 2022-23 ഒന്നാം പാദത്തിലേത് ഒഴികെ ബാക്കി തുക നല്‍കിയിട്ടുണ്ട്. എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള കണക്കുകള്‍ ലഭിച്ചാലുടന്‍ ഇതും നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി