Connect with us

Kerala

സഹകരണ സംഘം ഉണ്ടാക്കി മണല്‍ വാരിയതില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട്; ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസ്

മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം.

Published

|

Last Updated

കണ്ണൂര്‍| മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസ് എടുത്തു. സഹകരണ സംഘം ഉണ്ടാക്കി മണല്‍ വാരിയതില്‍ 43 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് കേസ്. കമ്പില്‍ എന്‍ ആര്‍ ഐ റിലീഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആണ് അന്വേഷണം. വിജിലന്‍സ് ഡയക്ടറാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ് അന്വേഷണത്തിലും വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.