Connect with us

Kerala

വാഗമണ്ണില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം; 43കാരി മരിച്ചു

ആറുപേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

ഈരാറ്റുപേട്ട | വാഗമണ്‍ റോഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 43കാരിക്ക് ദാരുണാന്ത്യം.കുമരകം കമ്പിച്ചിറയില്‍ ധന്യ ആണ് മരിച്ചത്.വേലത്തുശേരിക്ക് സമീപമാണ് അപകടം നടന്നത്.

ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് എത്തിയ 12 പേരടങ്ങുന്ന സംഘം  തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest