kp anil kumar quiet congress
43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെ പി അനില്‍കുമാര്‍ സി പി എമ്മില്‍
കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍: അനില്‍ കുമാറിന് അര്‍ഹമായ പരിഗണന നല്‍കും: കോടിയേരി

തിരുവനന്തപുരം | 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെ പി സി സി ജനറല്‍ സെക്രട്ടിയും എ ഐ സി സിഅംഗവുമായ കെ പി അനില്‍കുമാര്‍ സി പി എമ്മില്‍. കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടിവിട്ട അദ്ദേഹം വാര്‍ത്താസമ്മേളനത്തിന് ശേഷം നേതാക്കളെ കാണാന്‍ എ കെ ജി സെന്ററിലെത്തുകയായിരുന്നു. സി പി എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവര്‍ ചേര്‍ന്ന് ചുവപ്പ് ഷാളണിയിച്ച് അനില്‍കുമാറിനെ സ്വീകരിച്ചു.
കെ പി അനില്‍കുമാറിന് സി പി എം അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു ഉരുള്‍പൊട്ടല്‍ നടക്കുകയാണ്. കെ പി സി സി ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കാന്‍വരെ അര്‍ഹതപ്പെട്ട വ്യക്തയാണ് ഇപ്പോള്‍ സി പി എമ്മില്‍ എത്തിയിരിക്കുന്നത്. കെ പി സി സി പ്രസിഡന്റ് കഴിഞ്ഞാല്‍ രണ്ടാമതുവരെ വരാവുന്ന വ്യക്തി.ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടും. കോണ്‍ഗ്രസില്‍ പ്രതീക്ഷ അണികള്‍ക്ക് നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു.
ആത്മാഭിമാനത്തോടെ കേരളത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. സി പി എം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്ല്യങ്ങള്‍, മതേതരത്വ കാഴ്ചപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാികല്ല. സി പി എമ്മില്‍ താഴെക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചിലര്‍ കരാര്‍ എടുത്തിരിക്കുകയാണ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്‌പോലെയാണ് സുധാകരന്‍ കെ പി സി സി പിടിച്ചത് . തന്നോടുള്ള വ്യക്തി വിരോധമാണ് ഇപ്പോഴത്തെ നേതാക്കള്‍ക്ക്. ഇവരുടെ താളത്തിന് നില്‍ക്കാത്തതിനാല്‍, കൊടുക്കല്‍ വാങ്ങല്‍ ഇടപാടിന് കൂട്ടുനില്‍കാത്തതിനാണ് തന്നെ പുറത്താക്കാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു. തന്നെ പുറത്താക്കിയെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്. 8.30ന്ുവിട്ട തന്നെ എങ്ങനെയാണ് 10.30ന് പുറത്താക്കുകയെന്നും അനില്‍കുമാര്‍ ചോദിച്ചു. കെ സുധാകരന്‍ സംഘ്പരിവാറുകാരനാണെന്നും അനില്‍കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ തന്റെ പ്രവര്‍ത്തന പാരമ്പര്യം പറഞ്ഞാണ് അനില്‍കുമാര്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. ജനിച്ച് വീണത് കോണ്‍ഗ്രസുകാരനായിട്ടാണ്. തന്റെ മുത്തച്ചന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി താന്‍ വോട്ട് പിടിച്ചു. കെ എസ് യുവിലൂടെയാണ് പാര്‍ട്ടിയിലെത്തിയത്. പത്ത് വര്‍ഷം കോഴിക്കോട് ജില്ലയില്‍ കെ എസ് യു പ്രസിഡന്റായി. 2002ല്‍ ഇന്ത്യയില്‍ ആദ്യമായി യൂത്ത്കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. നിശ്ചിലമായിരുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ പുനഃസംഘടിപ്പിച്ചു. ഗ്രൂപ്പില്ലാതെ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ തനിക്ക് കഴിഞ്ഞു. ഗ്രൂപ്പിന്റെ ഭാഗമല്ലാതിരുന്നതിനാല്‍ അഞ്ച് വര്‍ഷം പാര്‍ട്ടിയില്‍ ഒരു സ്ഥാനവും നല്‍കിയില്ല. കെ കരുണാകരന്‍ പാര്‍ട്ടിവിട്ടപ്പോള്‍ കേരളത്തിലെ ചെറുപ്പക്കാരായ കോണ്‍ഗ്രസുകാരെ പാര്‍ട്ടിക്കൊപ്പം പിടിച്ചുനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞു.
രമേശ് ചെന്നിത്തല കെ പി സി സി പ്രസിന്റായതോടെ കെ പി സി സി ജനറല്‍ സെക്രട്ടറിയാകാന്‍ തനിക്കായി. നാല് കെ പി സി സി പ്രസിഡന്റുമാരൊടൊപ്പം പിന്നീട് താന്‍ പ്രവര്‍ത്തിച്ചു. 2011ല്‍ താന്‍ കൊയിലാണ്ടിയില്‍ മത്സരിച്ച് തോറ്റു. എന്നാല്‍ തോറ്റെങ്കിലും 2016വരെ മണ്ഡലത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ചു. 2016ല്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് മാധ്യമവാര്‍ത്തകളുണ്ടായെങ്കിലും തനിക്ക് സീറ്റ് നിഷേധിച്ചു. എന്നാല്‍ ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ല. 2021ല്‍ താന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി. തനിക്ക് സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. വട്ടിയൂര്‍കാവ് പിടിച്ചെടുക്കാന്‍ മത്സര രംഗത്തിറങ്ങാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നോട് പറഞ്ഞു. വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറായി. എന്നാല്‍ രണ്ട് ദിവസത്തിനകം കുറച്ച് ആളുകളെ രംഗത്തിറക്കി തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കി ചതിച്ചു. കൊയിലാണ്ടിയില്‍ നിന്ന് തന്നെ മാറ്റാനായിരുന്നു ഈ സീറ്റ് വാഗ്ദാനം. എന്നിട്ടും താന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല.
ഇപ്പോള്‍ തികച്ചും ഏകാധിപത്യ രീതില്‍ നടക്കുന്ന ഇടപെടലുണ്ടായപ്പോഴാണ് താന്‍ പ്രതികരിച്ചത്. താന്‍ നടത്തിയ വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നു. തന്നെ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയതപ്പോള്‍ കൃത്യമായ മറുപടി നല്‍കി. എന്നാല്‍ കെ പി സി സി പ്രസിഡന്റോ, മറ്റ് ഏതെങ്കിലും നേതാവോ തന്റെ വിശദീകരണം സംബന്ധിച്ച് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നു ഇന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.