Connect with us

International

സ്‌പെയിനിലേക്ക് കടക്കാന്‍ ശ്രമം; മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്താന്‍ കുടിയേറ്റക്കാര്‍ മരിച്ചു

36 പേരെ മൊറോക്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തി.

Published

|

Last Updated

ഇസ്ലാമാബാദ്|സ്‌പെയിനിലേക്ക് കടക്കാന്‍ ശ്രമിക്കവെ, മൊറോക്കോക്ക് സമീപം ബോട്ട് മറിഞ്ഞ് 44 പാകിസ്താന്‍ കുടിയേറ്റക്കാര്‍ മുങ്ങി മരിച്ചു. 36 പേരെ മൊറോക്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവര്‍ സ്‌പെയിനിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ബോട്ടില്‍ 66 പാകിസ്താന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 86 കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. ജനുവരി രണ്ടിനാണ് ബോട്ട് മൗറിത്താനിയയില്‍ നിന്ന് സ്‌പെയിന്‍ ലക്ഷ്യമാക്കി പുറപ്പെട്ടത്. പിന്നീട് യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കിഴക്കന്‍ പഞ്ചാബിലെ നഗരങ്ങളില്‍ നിന്നുള്ളവരാണ് .

അനധികൃത കുടിയേറ്റങ്ങള്‍ തടയുമെന്നും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പറഞ്ഞു. അപകടത്തില്‍ രക്ഷപ്പെട്ടവരില്‍ ചിലര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടുവെന്നും ഇവരെ ദഖ്ലയ്ക്ക് സമീപമുള്ള ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം 44 പാകിസ്താന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ മരിച്ചതായി സ്പെയിന്‍ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോര്‍ഡേഴ്സ് സ്ഥിരീകരിച്ചു.

 

 

Latest