National
ഉത്തരാഖണ്ഡ് ജയിലില്‍ വനിത തടവുകാരി അടക്കം 44 പേര്‍ക്ക് എച്ച്ഐവി
ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡെറാഡൂണ്‍| ഉത്തരാഖണ്ഡ് ഹല്‍ദാനി ജില്ലയിലെ ജയിലില്‍ തടവുക്കാര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. വനിത തടവുകാരി അടക്കം 44 പേര്‍ക്കാണ് മെഡിക്കല്‍ പരിശോധനയില്‍ എച്ച്ഐവി സ്ഥിരീകരിച്ചത്. ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എച്ച്ഐവി സ്ഥിരീകരിച്ചവരെ പ്രത്യേകമായി ക്രമീകരിച്ച ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗൈനേഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരമാണ് മരുന്നും ചികിത്സയും നല്‍കുന്നതെന്നും സുശീല തിവാരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
1629 പുരുഷ തടവുകാരും 70 വനിതാ തടവുകാരുമാണ് ജയിലിലുള്ളത്. കൂടുതല്‍ പേര്‍ രോഗബാധിതരാണോ എന്നറിയാന്‍ ജയിലിനുള്ളില്‍ പരിശോധനാ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് രോഗബാധിതരെ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.