Connect with us

Uae

ആഡംബര ഗതാഗത മേഖലയിൽ 44 ശതമാനം വർധന

ഇ-ഹെയ്ൽ വഴിയാണ് ആർ ടി എ എ ആഡംബര സൗകര്യം ചെയ്യുന്നത്

Published

|

Last Updated

ദുബൈ | 2024-ൽ ദുബൈയിൽ ആഡംബര ഗതാഗത മേഖല 44 ശതമാനം യാത്രാ വർധനവ് രേഖപ്പെടുത്തിയതായി ആർ ടി എ അറിയിച്ചു.2023-ൽ ഇത് 30,219,821 ആയിരുന്നെങ്കിൽ 2024ൽ 43,443,678 ആയി.ഇ-ഹെയ്ൽ വഴിയാണ് ആർ ടി എ എ ആഡംബര സൗകര്യം ചെയ്യുന്നത്.

സമീപ വർഷങ്ങളിലെ റെക്കോർഡ് വളർച്ചയാണ് ഈ മേഖല കൈവരിച്ചത്. ആഡംബര ഗതാഗത മേഖലയിലും ഇ-ഹെയ്ൽ സേവനങ്ങളിലുമുള്ള ഈ വളർച്ച മൊബിലിറ്റി പരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഇവ സംവിധാനം ചെയ്തിരിക്കുന്നുവെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ)യിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശാകിരി പറഞ്ഞു.

യാത്രക്കാരുടെ എണ്ണം 2024ൽ 75,592,000 ആയി. 2023ൽ ഇത് 52,582,488 ആയിരുന്നു. ഇത് സമാനമായ 44 ശതമാനം വളർച്ചാ നിരക്കിനെ പ്രതിഫലിപ്പിക്കുന്നു.നിക്ഷേപത്തിനും വിനോദസഞ്ചാരത്തിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബൈ അതിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ആക്കത്തെയും ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു.

മൊത്തം ഇ-ഹെയിൽ സർവീസുകളിലും ശ്രദ്ധേയമായ 32 ശതമാനം വളർച്ചയുണ്ടായി.2023-ൽ 24,616,527 ആയിരുന്ന യാത്രകൾ 2024ൽ 32,556,975 ആയി ഉയർന്നു. ഓപറേറ്റിംഗ് കമ്പനികളുടെ എണ്ണം 2023-ൽ ഒമ്പതിൽ നിന്ന് 2024-ൽ 13 ആയി വർധിച്ചു.അതേസമയം അതേ കാലയളവിൽ വാഹനങ്ങൾ 12,602-ൽ നിന്ന് 16,396 ആയി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Latest