National
യുവതിയെ കൊലപ്പെടുത്തി മൃതദേഹം ആറ് മാസം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; 44കാരന്‍ അറസ്റ്റില്‍
യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഭോപ്പാല്‍ | മധ്യപ്രദേശില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച 44കാരന്‍ അറസ്റ്റില്‍. സഞ്ജയ് പാട്ടീദാര്‍ എന്ന യുവാവാണ് പിടിയിലായത്. പങ്കാളി പ്രതിഭ പ്രജാപതിയെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ആറ് മാസത്തിലധികമായി ഫ്രിഡിജില്‍ സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം.സഞ്ജയ് പാട്ടീല്‍ വിവാഹിതനാണെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്‍ഡോറിലെ വാടകവീട്ടില്‍ പ്രതിഭക്കൊപ്പം താമസിച്ചുവരികയായിരുന്നു സഞ്ജയ്. യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
സുഹൃത്തിന്റെ സഹായത്തോടെയാണ് മൃതദേഹം വെട്ടിനുറുക്കി ഫ്രിഡിജില്‍ സൂക്ഷിച്ചത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാടക വീട്ടിലെ പുതിയ അന്തേവാസി ബല്‍ബീര്‍ രജ്പുത്ത് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.