Connect with us

National

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 25കാരിയുടെ കഴുത്ത് ബ്ലേഡ് കൊണ്ട്അറുത്ത് 44കാരന്‍

സംഭവത്തില്‍ പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു.

Published

|

Last Updated

മുംബൈ| മുംബൈയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 25കാരിയുടെ കഴുത്ത് ബ്ലേഡ് കൊണ്ട് അറുത്ത് 44കാരന്‍. മുംബൈയിലെ കാലാചോകിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടിലെത്തിയാണ് യുവാവ് കൃത്യം നടത്തിയത്. രണ്ട് സഹോദരന്മാര്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലൂടെ തന്നെ അപമാനിക്കുകയാണ് യുവതി ചെയ്തതെന്നാണ് യുവാവിന്റെ ആരോപണം.

കാലാചോകിക്കിനടുത്തുള്ള പരശുറാം നഗര്‍ സ്വദേശിയായ യുവാവ് ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷത്തോളമായി യുവതിയും പ്രതിയും പരിചയത്തിലായിരുന്നെന്നും യുവതിയെ വിവാഹം ചെയ്യണമെന്ന് പ്രതി അഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. തിങ്കളാഴ്ച യുവതി വിവാഹാഭ്യര്‍ത്ഥന വിരസിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായാണ് ചൊവ്വാഴ്ച പ്രതി യുവതിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്തത്. യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. കൃത്യം നടത്തിയ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്നേ ദിവസം രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

 

 

 

 

Latest