ukraine- russia
യൂറോപ്പിൽ 1945ന് ശേഷമുള്ള വലിയ യുദ്ധത്തിനാണ് റഷ്യൻ ശ്രമമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
യുദ്ധമുണ്ടായാൽ യുക്രൈന്‍ ജനതക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസ്സിലാക്കണം.
ലണ്ടൻ | യൂറോപ്പിൽ 1945ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുദ്ധമുണ്ടായാൽ യുക്രൈന്‍ ജനതക്ക് മാത്രമല്ല റഷ്യന്‍ യുവാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെടുമെന്ന വസ്തുത മനസ്സിലാക്കണം. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചുകഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനിനോട് ചേർന്ന ബെലാറസിൽ റഷ്യയുടെ സൈനികാഭ്യാസം തുടരുന്നുണ്ട്. മാത്രമല്ല, യുക്രൈനിൽ വിമതരും സർക്കാറും തമ്മിൽ ശക്തമായ സംഘർഷമാണ് നിലനിൽക്കുന്നത്. ഈ സംഘർഷം മുതലെടുത്ത് റഷ്യ യുക്രൈനിനെ ആക്രമിക്കുമെന്നാണ് ആശങ്കയുള്ളത്. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍ ആവര്‍ത്തിച്ചിട്ടുണ്ട്. റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ലണ്ടന്‍ വിപണിയ്ക്കുണ്ടെന്നതിനാല്‍ തന്നെ ബോറിസ് ജോണ്‍സന്റെ ഉപരോധ ഭീഷണി റഷ്യയ്ക്ക് നിസാരമായി തള്ളിക്കളയാനാകില്ല.