Kerala
മര്‍കസ് ലോ കോളജില്‍ നിന്ന് 48 ബിരുദ ധാരികള്‍ കൂടി അഭിഭാഷകരായി എന്റോള്‍ ചെയ്തു
29 വിദ്യാര്‍ഥികളും 19 വിദ്യാര്‍ഥിനികളുമാണ് പഠനം പൂര്‍ത്തീകരിച്ചത്.
നോളജ് സിറ്റി| മര്‍കസ് ലോ കോളജില്‍ പഠനം പൂര്‍ത്തീകരിച്ച 48 ബിരുദ ധാരികള്‍ കൂടി അഭിഭാഷകരായി എന്റോള്‍ ചെയ്തു. മൂന്ന് വര്‍ഷ എല്‍ എല്‍ ബി യൂണിറ്ററി കോഴ്‌സ് പഠനം പൂര്‍ത്തീകരിച്ച അഞ്ചാമത് ബാച്ചാണ് അഡ്വക്കറ്റുമാരായി പുറത്തിറങ്ങിയത്.
കേരള ഹൈക്കോടതിയിലും കര്‍ണാടക ഹൈക്കോടതിയിലുമായിട്ടായിരുന്നു എന്റോള്‍മെന്റ് ചടങ്ങ്. 29 വിദ്യാര്‍ഥികളും 19 വിദ്യാര്‍ഥിനികളുമാണ് പഠനം പൂര്‍ത്തീകരിച്ചത്.
---- facebook comment plugin here -----