Connect with us

AVASARAM

എയർപോർട്ട് അതോറിറ്റിയിൽ 490 ഒഴിവുകൾ

ഗേറ്റ് 2024 സ്‌കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് ഒന്ന്.

Published

|

Last Updated

യർപോർട്ട് അതോറിറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 490 ഒഴിവുകളുണ്ട്. ഗേറ്റ് 2024 സ്‌കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. രാജ്യത്ത് എവിടെയും നിയമനമുണ്ടാകും.

ആർക്കിടെക്ചർ: മൂന്ന് ഒഴിവ്, ശമ്പളം 40,000-1,40,000 രൂപ. യോഗ്യത- ആർക്കിടെക്ചറിൽ ബാച്ചിലർ ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്ട്രേഷനും. ഗേറ്റ് പേപ്പർ കോഡ്: എ ആർ. പ്രായം 27 വയസ്സ് കവിയരുത്.
എൻജിനീയറിംഗ് (സിവിൽ): 90 ഒഴിവ്, യോഗ്യത- സിവിൽ എൻജിനീയറിംഗ്/ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പർ കോഡ്: സി ഇ. പ്രായം 27 വയസ്സ് കവിയരുത്.

എൻജിനീയറിംഗ് (ഇലക്ട്രിക്കൽ): 106 ഒഴിവ്, ശമ്പളം: 40,000-1,40,000 രൂപ. യോഗ്യത- ഇലക്ട്രിക്കൽ എൻജിനീയറിംഗ് ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പർ കോഡ് ഇ ഇ. പ്രായം 27 വയസ്സ് കവിയരുത്.

ഇലക്ട്രോണിക്‌സ്: 278 ഒഴിവ്, ശമ്പളം 40,000-1,40,000 രൂപ. യോഗ്യത- ഇലക്ട്രോണിക്‌സ് സ്‌പെഷ്യലൈസേഷനോടെയുള്ള ഇലക്ട്രിക്കിലോ ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്‌സിലോ നേടിയ എൻജിനീയറിംഗ്/ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പർ കോഡ്- ഇ സി.പ്രായം 27 വയസ്സ് കവിയരുത്.

ഇൻഫർമേഷൻ ടെക്‌നോളജി: 13 ഒഴിവ്, ശമ്പളം 40,000-1,40,000 രൂപ, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഐ ടി/ഇലക്ട്രോണിക്‌സിൽ എൻജിനീയറിംഗ്/ടെക്‌നിക്കൽ ബിരുദം/ എം സി എ. ഗേറ്റ് പേപ്പർ കോഡ് സി എസ്. പ്രായം 27 വയസ്സ് കവിയരുത്.

ഈ വർഷം മെയ് ഒന്ന് അടിസ്ഥാനമാക്കിയാണ് ഉയർന്ന പ്രായപരിധി കണക്കാക്കുക. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.  300 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല. ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. വിജ്ഞാപനം www.aai.aero എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് ഒന്ന്.

 

 

 

Latest