congress issue
'പഴയ നേതാവിനെ പുതിയ നേതാവ് കെട്ടിപ്പിടിക്കുന്നു'; കോണ്‍ഗ്രസിലെ തമ്മിലടിയില്‍ പരിഹാസവുമായി എ വിജയരാഘവന്‍
തമ്മിലടിയല്ലാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസുകാര്‍ക്ക് സമയമില്ല
തിരുവനന്തപുരം | കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അടി തുടരുന്നതിനിടെ പരിഹാസവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തമ്മിലടിക്കാന്‍ അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല. വമ്പിച്ച ഗൃഹസന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. പുതിയ നേതാവ് പഴയ നേതാവിനെകണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങള്‍ക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സീശന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുതുപ്പള്ളിയിലെയും ഹരിപ്പാട്ടെയും വീട്ടിലെത്തി കണ്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ മറുപടി.
---- facebook comment plugin here -----