Connect with us

KERALA BUDGET

കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി; കാര്‍ഷിക, കുടിവെള്ള മേഖലയില്‍ ആശ്വാസം

50 വര്‍ഷം മുമ്പ് നിര്‍മിച്ച കനാലുകളും ഉപകനാലുകളും പലഭാഗത്തും തകര്‍ന്നു.

Published

|

Last Updated

കോഴിക്കോട് | കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി ബജറ്റില്‍ നീക്കിവച്ചത് മേഖലയില്‍ വലിയ ആശ്വാസമായി.
വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലെ കുടിവെള്ളം, കൃഷി മേഖലയില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി സുപ്രധാന സാന്നിധ്യമായ കുറ്റ്യാടി പദ്ധതിയുടെ കനാലുകള്‍ നവീകരിക്കാതെ പദ്ധതി പ്രതിസന്ധി നേരിടുകയായിരുന്നു. ഇപ്രവാശ്യം ജനുവരി 26 നു കര്‍ഷക സംഘം നേതൃത്വത്തില്‍ 50,000 സന്നദ്ധ പ്രവര്‍ത്തനം നല്‍കിയാണ് കനാല്‍ നവീകരിച്ചത്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ മതിയായ തുക വകയിരുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. 50 വര്‍ഷം മുമ്പ് നിര്‍മിച്ച കനാലുകളും ഉപകനാലുകളും പലഭാഗത്തും തകര്‍ന്നു. ചോര്‍ന്നൊലിക്കുന്ന അക്വഡക്ടുകള്‍ അപകടഭീഷണിയിലാണ്. ഇതുമൂലം ജില്ലയുടെ പല ഭാഗത്തും വെള്ളമെത്തുന്നില്ല. 76 കിലോമീറ്റര്‍ വരുന്ന പ്രധാന കനാലുകള്‍ക്കുപുറമെ 400 കിലോമീറ്ററോളമുള്ള ഉപ കനാലുകളും ശാഖാ കനാലുകളുമാണ് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായുള്ളത്. കനാല്‍ ശൃംഖലയുടെ പുനരുദ്ധാരണത്തിന് 180 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ ആവര്‍ത്തന സ്വഭാവമുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന കേന്ദ്ര നിര്‍ദ്ദേശം മൂലം തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കനാല്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനം തടസ്സപ്പെട്ടതാണു ശുചീകരണം തടസ്സപ്പെടാന്‍ കാരണം.