National
മുംബൈയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം; 25പേര്‍ക്ക് പരുക്ക്
കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മുംബൈ | മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ സ്റ്റേറ്റ് ട്രാന്‌സ്‌പോര്‍ട്ട് ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അഞ്ച് മരണം. 25പേര്‍ക്ക് പരുക്ക്.ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കാര്‍ വന്ന് ഇടിച്ചു.തുടര്‍ന്ന് പുറകിലെത്തിയ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലും ട്രാവലറിലും സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും.
കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----