Kerala
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അറമുഖന്റെ കുടുംബത്തിന് 5 ലക്ഷം നല്‍കും
ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടന്‍ സ്വീകരിക്കാന്‍ തീരുമാനമായി.

കല്‍പ്പറ്റ | വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തില്‍ അടിയന്തര നടപടികളുമായി വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടന്‍ സ്വീകരിക്കാന്‍ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയെ കൊണ്ടുവരും. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി
---- facebook comment plugin here -----