Connect with us

Kerala

പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേർക്ക് പരുക്ക്

പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പേരാമ്പ്ര | കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്.ശനിയാഴ്ച രാവിലെയാണ് സംഭവം.

ഒരു നായതന്നെയാണ് അഞ്ചുപേരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്ര പാറേന്റെ മീത്തല്‍ രാജന്‍ , കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന്‍ , ആവള നെല്ലിയുള്ളപറമ്പില്‍ പാര്‍ത്തിവ് , പൈതോത്ത് കാപ്പുമ്മല്‍ കുമാരന്‍ , എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

---- facebook comment plugin here -----

Latest