Connect with us

KERALA BUDGET

50 കോടി അനുവദിച്ചു; അതിദാരിദ്ര്യം തുടച്ചുനീക്കല്‍ ലക്ഷ്യത്തിലേക്ക്

64,006 അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തും.

Published

|

Last Updated

കോഴിക്കോട് |  അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുന്ന പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ 50 കോടി അനുവദിച്ചത് കേരളത്തിലെ 64,006 അതിദരിദ്ര കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തും. ഇടതു സര്‍ക്കാറിന്റെ പ്രകടന പത്രികയിലെ മുഖ്യ വാഗ്ധാനമാണ് ഈ പ്രഖ്യാപനത്തിലൂടെ ഫലപ്രാപ്തിയിലേക്കു നീങ്ങുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിനായി മൈക്രോപ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍വേയിലൂടെ കണ്ടെത്തി 64,006 കുടുംബങ്ങളെ നിത്യദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മപദ്ധതികളാണു നടപ്പാക്കുന്നത്.

റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ഭക്ഷണം, ചികിത്സ തുടങ്ങിയവ ലഭ്യമാക്കുകയാണ് ആദ്യ പദ്ധതി. അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം, സ്ഥിരമായ ചികിത്സ മുതലായവ ഹ്രസ്വകാലത്തേക്ക് ഏര്‍പ്പെടുത്താവുന്നവയില്‍ ഉള്‍പ്പെടും. വീട്, ശുചിമുറി, വൈദ്യുതി, കുടിവെള്ളം മുതലായവ ഒരുക്കുന്ന ദീര്‍ഘകാല പദ്ധതികളും മാര്‍ഗരേഖയിലുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് മാനസികാരോഗ്യകേന്ദ്രങ്ങള്‍ക്കൊപ്പം താലൂക്ക് -ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുമായും ബന്ധിപ്പിക്കും. ചികിത്സയ്ക്കുശേഷം ഇവരെ പുനരധിവസിപ്പിക്കും. വര്‍ഷംതോറും പുതുക്കും ഓരോ വര്‍ഷവും കുടുംബങ്ങളുടെ സാഹചര്യം വിലയിരുത്തി അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി പുതുക്കുന്നതാണു പദ്ധതി.