Kerala
മുതിര്‍ന്ന പൗരന്മാര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 50 ശതമാനം ഫീസിളവ്
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം | സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസിളവ് നല്‍കാന്‍ തീരുമാനം. പ്രവേശന ഫീസിലാണ് ഇളവ് അനുവദിക്കുക. മുറികള്‍ക്ക് ഇളവ് ബാധകമല്ല.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിരുന്നു.
---- facebook comment plugin here -----