kerala omicron
കേരളത്തില്‍ 50 പേര്‍ക്ക്കൂടി ഒമിക്രോണ്‍
45 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍; ആകെ കേസുകള്‍ 280
തിരുവനന്തപുരം | സംസ്ഥാനത്തെ ഒമിക്രോണ്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ ഉയരുന്നു. ഇന്ന് മാത്രം സ്ഥിരീകരിച്ചത് 50 പേര്‍ക്കാണ്. ഇതില്‍ 45 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും യു എ ഇയില്‍ നിന്നെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 280 ആയി.
എറണാകുളം 18, തിരുവനന്തപുരം എട്ട്, പത്തനംതിട്ട ഏഴ്, കോട്ടയം, മലപ്പുറം അഞ്ച് വീതം കേസുകള്‍, കൊല്ലം മൂന്ന്, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല.
സംസ്ഥാനത്ത് ആകെയുള്ള 280 ഒമിക്രോണ്‍ കേസുകളില്‍ 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.