Kerala
മുനമ്പത്ത് 50 പേര്‍ ബി ജെ പിയില്‍
വഖ്ഫ് ബില്‍ പാസ്സാക്കിയതിന് പ്രധാനമന്ത്രിയെ കണ്ട് നന്ദി പ്രകടിപ്പിക്കാന്‍ മുനമ്പം സമരക്കാര്‍ക്ക് അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍

കൊച്ചി | മുനമ്പത്ത് 50 പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മുനമ്പം സമരപ്പന്തലിലെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സമരക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു. എന്‍ ഡി എ ഘടകക്ഷിയായ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്, ബി ജെ പിയുടെയും ബി ഡി ജെ എസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്.
മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബി ജെ പി, ബി ഡി ജെ എസ് അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. വഖ്ഫ് ബില്‍ പാസ്സാക്കിയതിന് കേന്ദ്ര സര്‍ക്കാറിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്.