Connect with us

Kerala

50 കാരന്‍ ഭാര്യയെ വെടിവച്ചുകൊന്ന് സ്വയം വെടിയുതിര്‍ത്തു മരിച്ചത് ഭാര്യക്ക് വിവാഹേതര ബന്ധം സംശയിച്ച്

കോയമ്പത്തൂരില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പാലക്കാട് വീട്ടിലെത്തിയാണ് കൃഷ്ണകുമാര്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്

Published

|

Last Updated

കോയമ്പത്തൂര്‍ | 50 കാരന്‍ ഭാര്യയെ വെടിവച്ചുകൊന്നതിനു ശേഷം ജീവനൊടുക്കിയത് ഭാര്യക്ക് മറ്റൊരു ബന്ധം സംശയിച്ചതിനാലെന്നു പോലീസ്. കോയമ്പത്തൂര്‍ പട്ടണംപുതൂരില്‍ സുലൂരിനടുത്തുള്ള വീട്ടില്‍ ഭാര്യ സംഗീതയെ ഇന്ന് രാവിലെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയില്‍ ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50) സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

കോയമ്പത്തൂരില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പാലക്കാട് വീട്ടിലെത്തിയാണ് കൃഷ്ണകുമാര്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. സംഗീതയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് കൃഷ്ണകുമാര്‍ ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എയര്‍ഗണ്ണുകൊണ്ടാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

ഭാര്യയെ പുലര്‍ച്ചെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് മംഗലംഡാമിനു സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം വെടിയുതിര്‍ത്തെന്ന് പോലീസ് കണ്ടെത്തി. സംഗീതയും കൃഷ്ണകുമാറും രണ്ടു പെണ്‍മക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസം. സംഗീത സുലൂരിലെ സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരിയാണ്. രണ്ടു പെണ്‍മക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാര്‍ അടുത്തിടെ താമസം വണ്ടാഴിയിലേക്കു മാറിയിരുന്നു.

ഭാര്യയെ സംശയമുള്ള കൃഷ്ണകുമാര്‍ ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ ദുരെയുള്ള കോയമ്പൂത്തൂരിലെ വീട്ടിലെത്തി. പുലര്‍ച്ചെ കൃഷ്ണകുമാര്‍ വീടിനു സമീപം എത്തിയെങ്കിലും കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വരെ കാത്തിരുന്നു. മക്കള്‍ പോയതോടെ ഇയാള്‍ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. പ്രകോപിതനായ കൃഷ്ണകുമാര്‍ കൈവശം കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സംഗീതയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം വണ്ടാഴിയിലെ വീട്ടില്‍ മടങ്ങിയെത്തിയ കൃഷ്ണകുമാര്‍ അസുഖബാധിതനായ പിതാവിന്റെ കണ്‍മുന്നില്‍ വച്ചാണ് ഭാര്യയെ കൊന്ന അതേ എയര്‍ഗണ്‍ ഉപയോഗിച്ച് ജീവനൊടുക്കിയത്.

കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ കൃഷ്ണകുമാര്‍ എയര്‍ഗണ്‍ വാങ്ങി നേരത്തെ സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest