Connect with us

National

റാലിയില്‍ 500 രൂപ നോട്ടുകള്‍ എറിഞ്ഞു; ഡി.കെ. ശിവകുമാറിനെതിരെ പൊലീസ് കേസ്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ മാണ്ഡ്യ കോടതി നിര്‍ദേശിക്കുകയായിരുന്നു.

Published

|

Last Updated

മാണ്ഡ്യ| മാണ്ഡ്യയില്‍ കോണ്‍ഗ്രസിന്റെ പ്രജ ധ്വനി യാത്രക്കിടെ കലാകാരന്മാര്‍ക്ക് 500 രൂപ നോട്ടുകള്‍ എറിഞ്ഞു നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരെ പൊലീസ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ മാണ്ഡ്യ കോടതി നിര്‍ദേശിക്കുകയായിരുന്നു.

മാര്‍ച്ച് 28ന് കോണ്‍ഗ്രസ് പ്രജ ധ്വനി യാത്രയിലാണ് കേസിനാസ്പദമായ സംഭവം. റാലിയില്‍ കലാപ്രകടനം കാഴ്ചവെച്ച കലാകാരന്മാര്‍ക്ക് നേരെ ശിവകുമാര്‍ 500 രൂപ നോട്ടുകള്‍ എറിയുകയായിരുന്നു. പ്രാദേശിക കോടതിയുടെ നിര്‍ദേശപ്രകാരം മാണ്ഡ്യ റൂറല്‍ പൊലീസാണ് കേസെടുത്തത്.

കൂടി നിന്ന ആളുകള്‍ക്കിടയില്‍ ചിലര്‍ ദൈവവിഗ്രഹങ്ങള്‍ തലയില്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താന്‍ നോട്ടുകളെറിഞ്ഞതെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം.