Connect with us

kgmoa

വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കും; സമരം ശക്തമാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും കെജിഎംഒ തീരുമാനിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. ഇന്ന് മുതല്‍ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും കെജിഎംഒ തീരുമാനിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, റിസ്‌ക് അലവന്‍സ് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം നാല് മുതലാണ് ഡോക്ടര്‍മാര്‍ നിസഹകരണം സമരം തുടങ്ങിയത്.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടന്നത്.