Connect with us

WAKHAF BORD

ലീഗിന് മീതെ വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ സി പി എം ശ്രമം: വി ഡി സതീശന്‍

വഖ്ഫ് നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കി സുതാര്യമാക്കണമെന്ന് യു ഡി എഫ് നേരത്തെ ആവശ്യപ്പെട്ടത്

Published

|

Last Updated

തിരുവനന്തപുരം |  വഖ്ഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സമരം പ്രഖ്യാപിച്ച ലീഗിനു മീതെ സി പി എം വര്‍ഗീയത അടിച്ചേല്‍പ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഖ്ഫ് വിഷയത്തില്‍ എന്ത് വര്‍ഗീയതയാണ് ലീഗിനുള്ളതെന്നും മുഖ്യമന്ത്രിയും സി പി എമ്മും വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കി സുതാര്യമാക്കണമെന്ന് യു ഡി എഫ് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. അന്നത് മനസിലാക്കാതിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. വീണ്ടും ചര്‍ച്ച നടത്താമെന്നതും സ്വാഗതാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ബില്‍ പിന്‍വലിച്ചതു പോലെ വഫ്ഫ് നിയമന ബില്ലും നിയമസഭ ചേര്‍ന്ന് പിന്‍വലിക്കേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു.

ഏതെങ്കിലും മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വേണ്ടി മാത്രം പി എസ് സി വിജ്ഞാപനം ഇറക്കുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണ്. ഹിന്ദുക്കള്‍ അല്ലാത്തവരെ ദേവസ്വം ബോര്‍ഡില്‍ നിയമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡുണ്ടാക്കിയത്. അതുപോലെ വഖ്ഫ് ബോര്‍ഡ് നിയമനങ്ങളും റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കണമെന്നാണ് യു ഡി എഫ് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Latest